ഐ സി എ ആർ-സി ടി സി ആർ ഐ-യിൽ ലോക ബൗദ്ധിക സ്വത്തവകാശ ദിനം ആഘോഷിച്ചു

    ഐ സി എ ആർ- സി ടി സി ആർ ഐ-യിൽ ലോക ബൗദ്ധിക സ്വത്തവകാശ ദിനം ആഘോഷിച്ചു. ‘ ബൗദ്ധിക സ്വത്തവകാശ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ: നവീകരണവും സർഗ്ഗാത്മകതയും ഉപയോഗിച്ച് നമ്മുടെ പൊതു ഭാവി കെട്ടിപ്പടുക്കുക’ എന്ന പ്രമേയത്തിലാണ് ദിനാചരണം നടത്തിയത്. ഒരു വാരം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ദിനാചരണത്തിൻ്റെ ഭാ​ഗമായി നടക്കുക. ഐ സി എ ആർ-സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളിൽ സ്ഥാപിതമായ ഐപി വിൻഡോയിലൂടെ കാര്യമായ ശാസ്ത്രീയ ഉൽപ്പാദനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. വിവിധ ഏജൻസികളുമായുള്ള പ്രവർത്തനപരമായ സഹകരണത്തിലൂടെ ഐപി അവബോധവും പരിശീലനവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സയന്റിസ്റ്റ് ജി (സീനിയർ ഗ്രേഡ്) ഉം SCTIMST –…

Read More