ലോക ക്ലബ് ഫൂട്ട് ദിനം- പോസ്റ്റര്‍ പ്രകാശനം ചെയ്തു

ലോക ക്ലബ് ഫൂട്ട് ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യവും ആരോഗ്യ കേരളവും തയ്യാറാക്കിയ ബോധവത്കരണ പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി പ്രകാശനം ചെയ്തു. ക്ലബ് ഫൂട്ട് രോഗാവസ്ഥയെപ്പറ്റിയും ജില്ലയില്‍ ക്ലബ് ഫൂട്ട് ചികിത്സയ്ക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളെക്കുറിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംസാരിച്ചു.   പരിപാടിയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍.സി .എച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ വി .ആര്‍ ഷൈലാഭായി, ആര്‍.ദീപ എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 3 മുതല്‍ 10 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ക്ലബ് ഫൂട്ട് വാരാചരണം നടക്കും. ഇതിന്റെ ഭാഗമായി ക്ലബ് ഫൂട്ട് സ്‌ക്രീനിംഗ്, സെമിനാറുകള്‍, ക്ലാസ്സുകള്‍ എന്നിവ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാല്‍ക്കുഴയില്‍…

Read More