പത്തനംതിട്ട  ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു

konnivartha.com : പത്തനംതിട്ട ജില്ലയില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ഡിസംബര്‍  31 വരെയുളളത് പുതുക്കി നിശ്ചയിച്ചു. ഡിസംബര്‍ 19 മുതല്‍ 24 വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രവര്‍ത്തനം. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ രാത്രി ഏഴ് വരെയാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം.

Read More