ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍

konnivartha.com : പത്തനംതിട്ട   ജില്ലയിലെ ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ക്ഷയരോഗ നിര്‍മാര്‍ജന സമിതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രത്യേക കാമ്പയിന്‍ തയാറാക്കണം. അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ആരോഗ്യ സേവനങ്ങള്‍ ഒരുമിപ്പിച്ച് ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കണം. എല്ലാ ക്ഷയരോഗികള്‍ക്കും പോഷകാഹാരം, മറ്റ് സാമ്പത്തിക, മാനസിക പിന്തുണ നല്‍കുന്നതിനായി ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി ടിബി മുക്ത് ഭാരത് അഭിയാനില്‍ ദാതാക്കളെ ലഭ്യമാക്കാമെന്നും കളക്ടര്‍ പറഞ്ഞു.   മുന്‍ കൂട്ടി രോഗം കണ്ടെത്തുന്നതിനും വാര്‍ധക്യകാല ക്ഷയരോഗ ചികിത്സയ്ക്കും പ്രധാന്യം നല്‍കി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി. ക്ഷയരോഗ നിര്‍മാര്‍ജന സമിതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിച്ച്…

Read More