വനിത സിവില്‍ എക്സൈസ് ഓഫീസര്‍: ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും  

പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍  വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ഡയറക്ട് – കാറ്റഗറി നം. 501/17)  ആന്‍ഡ് എന്‍.സി.എ -എം (കാറ്റഗറി  നം. 196/18) തസ്തികയുടെ 27.02.2020 ല്‍ നിലവില്‍ വന്ന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള (എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ യോഗ്യത നേടിയിട്ടുളള ) ഉദ്യോഗാര്‍ഥികള്‍ക്കായി  ഈ മാസം 19, 20, 21, 22 തീയതികളില്‍ ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും രാവിലെ ആറു മുതല്‍ പത്തനംതിട്ട നഗരസഭാ സ്‌റ്റേഡിയത്തില്‍ നടക്കും.   ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കും. കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികളെ  മാത്രമേ ടെസ്റ്റിന് പങ്കെടുപ്പിക്കൂ. വിശദ വിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കാം. ഫോണ്‍: 0468 2222665.

Read More