കോന്നിയൂര്‍ ജനീഷ് കുമാറിന് ഒപ്പം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എയായി തുടരും . തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി . കോന്നിയിലെ നിയമസഭാ അംഗമായിരുന്ന അടൂർപ്രകാശ് 2019 ലോക് സഭാ തിരെഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ തുടർന്ന് ഒഴിവ് വന്ന നിയമസഭാ മണ്ഡലത്തിൽ ഒക്ടോബർ 21, 2019 നു ഉപതെരെഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ് പാർട്ടിയുടെ പി മോഹൻരാജിനെ 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് കെ.യു. ജനീഷ് കുമാർ ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം ഒരുക്കിയത്. മണ്ഡലം പുനർനിർണയത്തിന് മുമ്പും പിമ്പും കോന്നി മണ്ഡലത്തിൽ കോൺഗ്രസ് ശക്തമായിരുന്നു. ഇവിടെയാണ് 54,099 വോട്ട് നേടി ജനേഷ് കുമാർ ജയിച്ചു കയറിയത് . അഡ്വ കെ യു ജനീഷ് കുമാര്‍ കോന്നി: കോന്നിയിലെ ജനങ്ങൾ…
Read More