കുളത്തുമണ്ണില്‍ കാട്ടാനകള്‍  : വ്യാപകമായി കൃഷി നശിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കൃഷിയിടങ്ങളില്‍ കാട്ടാന ശല്യം അതി രൂക്ഷമായി . കാട്ടിലെ കുളങ്ങളിലെ വെള്ളം വറ്റിയതോടെ വെള്ളവും തീറ്റയും തേടി കാട്ടാനകള്‍ കൂട്ടമായി നാട്ടിന്‍ പുറങ്ങളില്‍ എത്തി . കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്തുമണ്ണില്‍ നന്ദിയാട്ട് തോമസ് ജോസഫിന്‍റെ വാഴ കൃഷി പൂര്‍ണ്ണമായും നശിപ്പിച്ചു . ചെങ്കദളി ഇനത്തില്‍ ഉള്ള വിളവെത്തിയ വാഴയും ഏത്ത വാഴയും നശിപ്പിച്ചു .ഏതാനും മാസം മുന്‍പും ഇതേ കൃഷിയിടത്തില്‍ കാട്ടാന എത്തി നൂറോളം വാഴകള്‍ നശിപ്പിച്ചു . കടം വാങ്ങിയും മറ്റും കൃഷി ഇറക്കിയ കര്‍ഷകര്‍ കാട്ടാന , കാട്ടു പന്നി എന്നിവയുടെ ശല്യം കാരണം ബുദ്ധിമുട്ടിലാണ് .ഏതാനും മാസം മുന്നേ കുളത്തു മണ്ണില്‍ കാട്ടാന വാഴ കൃഷി നശിപ്പിച്ച സംഭവം വനം വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പരാതിയായി അറിയിച്ചു എങ്കിലും പ്രാദേശിക വനം ഓഫീസില്‍ ബന്ധപ്പെടുവാന്‍…

Read More