ഹൈക്കോടതി അഭിഭാഷകന് പ്രതിയായ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിന് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തെങ്കിലും യഥാര്‍ഥ അട്ടിമറി വീരന്മാര് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും ആറന്മുള പോലീസുമാണെന്നുളള വിവരം തെളിയിക്കുന്ന രേഖ ആഭ്യന്തര വകുപ്പില്‍ നിന്ന് പുറത്ത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പിരിച്ചു വിടണം എന്നും സസ്പെൻ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവിലെ എല്ലാ കേസ്സുകളും പുന:പരിശോധിക്കണമെന്നും വിജില്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല ആവശ്യപ്പെട്ടു.ഈ വിഷയം ഉന്നയിച്ചു ആഭ്യന്തര വകുപ്പിന് പരാതി നല്കി . രണ്ട് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു കൊണ്ട് ആഭ്യന്തരവകുപ്പിട്ട ഓര്‍ഡര്‍ ചോര്‍ന്നതാണ് യാഥാര്‍ഥ്യം പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ആഭ്യന്തരവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി പി.എസ്. ബീനയുടെ പേരില്‍ പുറത്തു വന്നിരിക്കുന്ന നാലു…
Read More