എന്താ ആ രോഗത്തിന്‍റെ പേര് …. മന്ത്രിയ്ക്ക് അറിയില്ല കോന്നി വാര്‍ത്ത ഡോട്ട് കോം :വിഡ്ഡിത്ത പ്രസ്താവനയുമായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയും. നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ചിഞ്ചുറാണിക്ക് കന്നു കാലികള്‍ക്ക് ഉണ്ടാകുന്ന രോഗത്തിന്‍റെ പേര് പോലും അറിയാഞ്ഞത് . മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയ്ക്ക് ആണ് നാല്‍ക്കാലികള്‍ക്ക് വരുന്ന രോഗത്തിന്‍റെ പേര് അറിയാത്തത് . കുളമ്പുരോഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞതെല്ലാം അബദ്ധങ്ങളായിരുന്നു. മന്ത്രിക്ക് രോഗത്തിന്റെ പേര് പോലും അറിയുമായിരുന്നില്ല. തൊട്ട് അടുത്തിരുന്ന സാമാജികനോട് ചോദിച്ചാണ് കുളമ്പ് രോഗമെന്ന് പറഞ്ഞത്.അതിനുശേഷം പറഞ്ഞത് ഇങ്ങനെയായിരുന്നു കുളമ്പുരോഗത്തിന്റെ ചികിത്സ മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് ആരംഭിക്കും. നാല് വർഷം കൊണ്ട് രോഗം തുടച്ചു നീക്കുമെന്നും മന്ത്രി വ്യക്തമാക്കി. കന്നുകാലികൾക്ക് ടാക്‌സ് ഏർപ്പെടുത്തുമെന്നാണ് തുടർന്ന് പറഞ്ഞത്. പിന്നീട് ആരോ പറഞ്ഞത് കേട്ട് ഇൻഷൂറൻസ് എന്ന് തിരുത്തി. നിയമസഭയില്‍ ചോദ്യത്തിന് ഉള്ള മറുപടി…
Read More