konnivartha.com: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പോലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട പോലീസിലെ എസ്ഐ ജിനു ജോസ് മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥരായ ജിബിൻ ജോസഫ്, അഷാഖ് റഷീദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത് . ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി. എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്‍റെ മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ10 പേർക്കെതിരെയുമാണ് കേസ്.ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത വിവാഹസംഘത്തെ ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം.മർദനത്തിൽ…
Read Moreടാഗ്: wedding party attacked pathanamthitta si negligence probe
വിവാഹസംഘത്തെ മർദിച്ച കേസിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ച
വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്ഐ എസ്.ജിനുവിനെ ജില്ലാ പൊലീസ് ഓഫിസിലേക്കു സ്ഥലം മാറ്റി. സംഭവത്തിൽ 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ 10 പേർക്കെതിരെയുമാണ് കേസ്.വിഷയത്തിൽ പ്രതിഷേധിച്ചു കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്.കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. മർദനത്തിൽ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്.ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.രാത്രി പത്തേമുക്കാലോടെ സ്റ്റാൻഡിനു സമീപത്തെ…
Read More