മികച്ച ജില്ലാ കളക്ടർ എ. ഗീത; മികച്ച കളക്ട്രേറ്റ് വയനാട്

റവന്യു സർവേ അവാർഡുകൾ പ്രഖ്യാപിച്ചു     ഈ വർഷത്തെ (2022-23) സംസ്ഥാന റവന്യു-സർവെ അവാർഡുകൾ പ്രഖ്യാപിച്ചു.  മികച്ച ജില്ലാ കലക്ടർ പുരസ്‌കാരത്തിന്  വയനാട് ജില്ലാ കലക്ടർ എ ഗീത അർഹയായി. മികച്ച സബ് കലക്ടറായി  മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച റവന്യു ഡിവിഷണൽ ഓഫീസറായി പാലക്കാട് ആർഡിഒ ഡി. അമ്യതവല്ലിയും മികച്ച ഡപ്യൂട്ടി കലക്ടർ(ജനറൽ)ആയി ആലപ്പുഴ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സന്തോഷ്‌കുമാർ എസ് എന്നിവർ അർഹരായി. മികച്ച ഡെപ്യൂട്ടി കലക്ടർമാരായി എൻ ബാലസുബ്രഹ്‌മണ്യം (എൽ ആർ വിഭാഗം, പാലക്കാട്) ഡോ. എം സി റെജിൽ(ആർ.ആർ വിഭാഗം മലപ്പുറം) ആശ സി എബ്രഹാം(ഡിസാസ്റ്റർ മാനേജ്‌മെന്റ്, ആലപ്പുഴ) ശശിധരൻപിള്ള(എൽഎ വിഭാഗം കാസറഗോഡ്) ഡോ. അരുൺ ജെ.ഒ(എൽ എ-എൻഎച്ച്) മികച്ച തഹസിൽദാർമാരായി നസിയ കെ എസ്(പുനലൂർ) സി പി മണി(കൊയിലാണ്ടി) റെയ്ച്ചൽ കെ വർഗീസ്(കോതമംഗലം)മികച്ച എൽ ആർ വിഭാഗം തഹസിൽദാർമാരായി ഷാജു…

Read More

കടുവാ ആക്രമണം: കടുവയെ മയക്കു വെടി വച്ച് പിടിക്കാന്‍ ഉത്തരവ്

konnivartha.com : വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർത്ത് സർക്കിൾ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപയെ നോഡൽ ഓഫീസറായി നിയമിച്ചു.   നോഡൽ ഓഫീസർക്കു കീഴിൽ ഒരു  ഇൻസിഡെന്റ് കമാന്റ് സ്ട്രക്ചർ ഏർപ്പെടുത്തും. ആരൊക്കെ എങ്ങനെ പ്രവർത്തിക്കണം എന്ന സമയോചിത നിർദ്ദേശം ഇതുവഴി നൽകാൻ സാധിക്കുന്നതാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ നയിക്കാൻ ഓരോ ടീമിനും ഒരു ഹെഡ് എന്ന നിലയിൽ സി.സി.എഫ് ചുമതലപ്പെടുത്തും. രാത്രികാലങ്ങളിൽ ആർ.ആർ.ടി.കളെ കുടൂതൽ സജീവമാക്കുന്ന വിധം സമയക്രമീകരണം നടത്തും. വൈകിട്ട് മുതൽ വനത്തിനുള്ളിൽ കാടിളക്കി പരിശോധന നടത്തും. ആവശ്യമെങ്കിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള കൂടുകൾ സ്ഥലംമാറ്റി വയ്ക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ (AI ക്യാമറ) ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ക്രമീകരിച്ച്…

Read More