konnivartha.com: സ്റ്റഡി ടേബിൾ പിന്നെ വാങ്ങാം നമ്മക്കിപ്പോ വീടുണ്ടല്ലോ വീടില്ലാത്തോർക്ക്ഇത് കൊടുക്കാം’ മൂന്നാം ക്ലാസുകാരി ഹൃദ്യ മൂന്നുവർഷമായി സൂക്ഷിച്ചു വച്ച കുടുക്കയിലെ പണം ഡിവൈഎഫ്ഐ വയനാട് ദുരിത ബാധിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിലേക്ക് നൽകി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമായ രേഷമ മറിയം റോയി കുടുക്കയിലെ പണം ഏറ്റുവാങ്ങി. സിപിഐ എം ലോക്കൽ സെക്രട്ടറി ബി ദീദു , ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജെ എസ് ആദർശ് , വിഷ്ണു, മല്ലാക്ഷി, ചിപ്പി എന്നിവർ പങ്കെടുത്തു.അരുവാപ്പുലം പുത്തൻ വീട്ടിൽ ഹരികുമാറിന്റേയും ചിപ്പിയുടേയും മകളാണ് ഹൃദ്യ. 3301/-രൂപ കുടുക്ക പൊട്ടിച്ചു നൽകിയത്.
Read Moreടാഗ്: wayanad
വയനാട്ടിലേക്ക് ചരിത്ര ദൗത്യവുമായി ഫോമാ; 10 വീടുകൾ നിര്‍മ്മിച്ചു നൽകും
konnivartha.com: വയനാട് ദുരന്തത്തിനിരയാവർക്കായി കുറഞ്ഞത് 10 വീടുകളെങ്കിലും നിർമ്മിച്ച് നൽകാൻ ഫോമാ ഔദ്യോഗികമായി തീരുമാനിച്ചു. വീടുകൾ ഫോമാ നേരിട്ട് നിർമ്മിക്കും. ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഇതിൽ പങ്കു ചേരാം.ഈ പ്രോജക്ടിനായി ഗോ ഫണ്ട് വഴി ധനശേഖരണവും ആരംഭിച്ചു. തങ്ങളുടെ രണ്ടു വർഷത്തെ പ്രവർത്തന കാലത്തെ ഏറ്റവും മഹത്തായ ദൗത്യമാണിതെന്ന് ജനറൽ സെക്രട്ടറി ഓജസ് ജോൺ പറഞ്ഞു. മുൻപ് രണ്ട് ഫോമാ വില്ലേജ് പ്രോജക്ടുകൾ പ്രാവർത്തികമാക്കിയ അനുഭവം ഉള്ളതിനാലാണ് സംഘടന നേരിട്ട് നിർമ്മാണം നടത്താൻ തീരുമാനിച്ചത്. 2018 ലെ പ്രളയത്തിന് ശേഷം അറുപതോളം വീടുകൾ സംഘടന നിർമ്മിച്ച് നൽകി.വ്യക്തികൾക്കും സംഘടനകൾക്കും അവരുടെ പേരിൽ വീടുകൾ സ്പോൺസർ ചെയ്യാം. നിർമ്മാണം ഫോമായുടെ നേതൃത്വത്തിൽ നിർവഹിക്കും. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുണ്ടകാനയിൽ നടക്കുന്ന കൺവൻഷൻ അഭൂത പൂർവമായ ജനപിന്തുണ മൂലം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രസിഡന്റ് ജേക്കബ്…
Read Moreകേരളത്തിൽ അതിതീവ്ര മഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചു(കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്)
കേരളത്തിൽ അതിതീവ്ര മഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചു(കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്) റെഡ് അലർട്ട് 31-07-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 31-07-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട്…
Read Moreവയനാട് ഉരുള്‍പൊട്ടല്‍ : 67 പേരുടെ മൃതദേഹം കണ്ടെത്തി : ചെളിയ്ക്ക് അടിയില്‍ ഇനിയും ആളുകള്‍
വയനാട് കൽപറ്റ മുണ്ടക്കൈയിൽ ഉരുള്‍പൊട്ടലിൽ മരണ സംഖ്യ 67 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. പലവീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019 ലെ പ്രളയകാലത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ പുത്തുമലയ്ക്ക് സമീപത്താണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത്. പ്രദേശത്തെ വെള്ളാര്‍മല സ്കൂള്‍ പൂർണ്ണമായും മണ്ണിനടിയിലായി. സഹായം തേടിയുള്ള ആളുകളുടെ നിലവിളി കേട്ടാണ് ദുരന്തവിവരം പുറം ലോകം അറിയുന്നത്. സംഭവിച്ചതെന്തെന്ന് തിരിച്ചറിയുന്നതിന് മുമ്പേ പല ജീവനുകളും മണ്ണിനടിയിലായിരുന്നു. വയനാട് ഉരുൾപൊട്ടൽ : വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തന സജ്ജം ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തങ്ങൾക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തന സജ്ജമായതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വയനാട് 94479 79075 (ഡിവിഷണൽ…
Read Moreഅതിതീവ്ര മഴക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ചു (23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ)
konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 21-06-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 22-06-2024: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23-06-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് 24-06-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 25-06-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…
Read Moreരാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും:ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും
രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും.രാഹുല്‍ ഒഴിയുന്ന വയനാട്ടിലെ ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. 2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്.
Read Moreറായ്ബറേലിയിലാണോ വയനാട്ടിലാണോ രാഹുൽ തുടരുക
konnivartha.com: റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി .ഏതെങ്കിലും ഒരു മണ്ഡലം ഒഴിഞ്ഞേ തീരൂ . രാഹുൽ ഗാന്ധി ദേശീയ നേതാവായതിനാൽ ഉത്തരേന്ത്യയിൽ തന്നെ തുടരണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം.ഇതിനാല്‍ റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ ഉള്ള തീരുമാനം എടുക്കേണ്ടി വരും .അങ്ങനെ എങ്കില്‍ വയനാട്ടില്‍ ഉപ തിരഞ്ഞെടുപ്പ് വരും . രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും . എം പിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഈ മാസം 17നു പാർലമെന്റിൽ ചേരുന്ന കോൺഗ്രസ് യോഗത്തിന് മുന്നോടിയായി ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറയുന്നു . വയനാട്ടില്‍ ഉപ തെരഞ്ഞെടുപ്പ് വന്നാല്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ പരിഗണിക്കും . രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും
Read Moreസുരക്ഷിതമായൊരു പദവി മുരളിയ്ക്ക് ലഭിക്കും : രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞാല്‍ ഉപ തിരഞ്ഞെടുപ്പ്
konnivartha.com: കോണ്‍ഗ്രസ്സില്‍ സുരക്ഷിതമായൊരു പദവി മുരളിയ്ക്ക് ലഭിക്കും.ഇല്ലെങ്കില്‍ രണ്ടു മണ്ഡലങ്ങളില്‍ ജയിച്ച രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞാല്‍ യു ഡി എഫ് അനുമതിയോടെ ഉപ തിരഞ്ഞെടുപ്പില്‍ മുരളിയ്ക്ക് സീറ്റ് ലഭിച്ചേക്കും . എന്തായാലും മുരളിയ്ക്ക് താക്കോല്‍ സ്ഥാനം തന്നെ കാത്തിരിക്കുന്നു എന്നാണ് അറിയുന്നത് . വടകരയിലും നേമത്തും തൃശ്ശൂരിലും അടക്കം പാര്‍ട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരന് തൃശ്ശൂരില്‍ തോല്‍ക്കുമെന്ന് യു ഡി എഫ് പ്രതീക്ഷിച്ചിരുന്നില്ല.തല്ക്കാലം പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തിരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്. റായ്ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ അംഗത്വം രാജി വച്ചാല്‍ കെ മുരളീധരന് വരട്ടെയെന്നാണ് പൊതു നിര്‍ദേശം വന്നിരിക്കുന്നത് . വയനാട്ടില്‍ മത്സരിക്കാന്‍ കെ മുരളീധരന് തയ്യാറാകുമോ എന്ന് ചര്‍ച്ചയിലൂടെ മാത്രമേ പോം വഴി ഉള്ളൂ . പന്ത് കെ മുരളീധരന് അനുകൂലം ആണ്…
Read Moreനിപ പ്രതിരോധം ശക്തമാക്കണം: കോഴിക്കോട്, വയനാട് ജില്ലകൾ ശ്രദ്ധിക്കണം
നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ: മന്ത്രി വീണാ ജോർജ് ;സെപ്റ്റംബർ വരെ നിപ പ്രതിരോധം ശക്തമാക്കണം :മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കണം. സാഹചര്യമുണ്ടായാൽ നേരിടുന്നതിന് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജില്ലകളിൽ സെപ്റ്റംബർ മാസം വരെ കാമ്പയിൻ അടിസ്ഥാനത്തിൽ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടത്താനും മന്ത്രി നിർദേശം…
Read More