konnivartha.com : പത്തനംതിട്ട : നഗരസഭ രണ്ടാം വാർഡിൽ നിർമ്മിച്ച സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും പുതുവത്സര ദിനത്തിൽ നഗരസഭാ ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ നാടിനു സമർപ്പിക്കുന്നു. നഗരസഭാ ഭരണ സമിതിയുടെയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൂർത്തീകരിക്കുന്ന പദ്ധതികളുടെ ഭാഗമാണിത്. ജനങ്ങൾക്ക് നഗരസഭയുടെ വിവിധ സേവനങ്ങൾ വാർഡിൽ ലഭ്യമാക്കുക, പൊതുപരിപാടികൾക്കും മറ്റ് സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും ഇടമൊരുക്കുക, വായനാശീലം വളർത്തുന്നതിന് ജനങ്ങൾക്ക് ഉപയുക്തമാകുന്ന തരത്തിൽ ഗ്രന്ഥശാല പ്രവർത്തനം വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങൾ പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ചു വരികയാണ്. നഗരസഭാ പ്ലാൻ ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. കൗൺസിലറുടെ വാർഡ് തല കാര്യാലയം എന്ന നിലയിലാണ് സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്. നഗരസഭയിൽ ആദ്യമായി ആരംഭിക്കുന്ന മാതൃക സേവാ കേന്ദ്രമാണ് രണ്ടാം വാർഡിൽ തുറക്കുന്നത്. നഗരസഭയുമായി ബന്ധപ്പെട്ട വിവിധ…
Read More