കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കോവിഡ് ചികിത്സ ആശുപത്രികളിലേക്കുള്ള ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുകയാണ് ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ആരംഭിച്ച ഓക്‌സിജന്‍ വാര്‍ റൂം. ആരോഗ്യം, റവന്യൂ, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍, വ്യവസായ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. എഡിഎം ഇ. മുഹമ്മദ് സഫീറാണ് വാര്‍ റൂമിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍. വാര്‍ റൂമിന്റെ പ്രവര്‍ത്തനം എങ്ങനെ? ആശുപത്രികളില്‍ ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, ലഭ്യത കുറവുള്ള ആശുപത്രികളില്‍ ആവശ്യമായ അളവില്‍ കൃത്യസമയത്ത് സുരക്ഷിതമായി ഓക്സിജന്‍ എത്തിക്കുക എന്നതാണ് വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്കാണ് ഓക്‌സിജന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നത്. ജില്ലയിലെ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്കും, കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കും ആവശ്യം അനുസരിച്ചാണ് വാര്‍…
Read More