ബിജു ചെറിയാന്‍ ന്യൂ ജേഴ്‌സി: മലങ്കര ആർച്ചു ഡയോസിസിൽ ഉൾപ്പെട്ട ന്യൂ ജേഴ്‌സി , വാണാക്യു സെന്റ് ജെയിംസ് സിറിയക് ഓർത്തോഡക്‌സ് പള്ളിയിൽ മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 7 ഞായറാഴ്ച്ച നടത്തപെടുന്നതാണ് . ഇടവക സഹ വികാരി ഫാ . വിവേക് അലക്സ് പെരുന്നാൾ കുർബാനയ്ക്കും , അനുബന്ധ ചടങ്ങുകൾക്കും നേതൃത്വം നൽകും . ഞായറാഴ്ച്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും , 9:45 ന് വി . കുർബാനയും , 11:30 ന് വിശുദ്ധനോടുള്ള പ്രത്യേക മധ്യസ്‌ഥ പ്രാർത്ഥനയും , തുടർന്ന് പ്രദിക്ഷിണവും , ആശീർവാദവും , നേർച്ചവിളമ്പും നടക്കും . സ്‌നേഹവിരുന്നോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും . നേർച്ച കാഴ്ചകളോടെ പെരുന്നാളിൽ സംബന്ധിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് : ഫാ . രാജൻ പീറ്റർ (വികാരി…
Read More