വയറപ്പുഴ പാലം: നിർമ്മാണോദ്‌ഘാടനം നടന്നു : മൂന്ന് വർഷം കൊണ്ട് നൂറ് പാലം നിർമിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

  konnivartha.com: സംസ്ഥാനത്ത് മൂന്ന് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല വികസനത്തിൽ പ്രധാനപ്പെട്ടതാണ് പാലം നിർമാണം. തുടർച്ചയായ നിരീക്ഷണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമായി അഞ്ചു വർഷങ്ങൾ കൊണ്ടു 100 പാലം എന്ന ലക്ഷ്യം മൂന്നു വർഷം കൊണ്ട് സാധ്യമായി. പശ്ചാത്തല വികസനത്തിന്റെ ഭാഗമായി ദേശീയ പാതയും സംസ്ഥാന പാതയും ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് റോഡുകളും സംസ്ഥാനത്ത് നവീകരിച്ചു. വയറപ്പുഴ പാലം നിർമാണത്തിലൂടെ നാടിന്റെ ദീർഘകാലമായ കാത്തിരിപ്പിന് വിരമാമാകുകയാണ്.കുളനടയേയും പന്തളത്തെയും ബന്ധിപ്പിക്കുന്ന പാലം എം സി റോഡിലെ ഗതാഗതം കുറയ്ക്കാനും സഹായിക്കും. 2009 ൽ അനുമതി ലഭിച്ചെങ്കിലും ആ കാലയളവിൽ നിർമാണം നടത്താൻ സാധിക്കാത്തതിനാൽ 2021ൽ വീണ്ടും പാലത്തിനു അനുമതി നൽകി. പാലം നിർമാണം യാഥാർത്ഥ്യമാക്കുന്നതിനു…

Read More