konnivartha.com : സ്വാതന്ത്യം നിലനിര്‍ത്തുന്നതിന് വോട്ടിംഗ് സമ്പ്രദായം അഭികാമ്യമെന്നും ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ മേല്‍ ഉത്തമ തീരുമാ നങ്ങളെടുക്കുവാന്‍ വേണ്ട ചുമതല വോട്ടിംഗിലൂടെയാണ് പ്രാപ്തമാകുന്നതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദേശീയ സമ്മ തിദായക ദിനത്തോടനുബന്ധിച്ച് തൈക്കാവ് ഗവ.ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാ പോസ്റ്റര്‍ ഡി സൈന്‍ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. തലമുറ മാറുന്നത് അനുസരിച്ച് സ്വാതന്ത്യത്തിന്റെ കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വരുന്നെന്ന് നാം മനസ്സിലാക്കണം. സര്‍ഗ്ഗാത്മകത പുറത്തെടുക്കുവാന്‍ ലഭിക്കുന്ന അവസരം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം. കലാസൃഷ്ടികള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 84പേരും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒരാളും ഉള്‍പ്പെടെ 85 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിദ്യാലയങ്ങ ളിലും തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗിലേക്ക് മാറണമെന്ന് ജില്ലാ വിദ്യാഭ്യാസ…
Read More