രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു

  രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും രാവിലെ 11.30നാണ് വിക്ഷേപണം നടന്നത്. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈറൂട്‌സ് എയറോസ്‌പേസ് എന്ന സ്റ്റാർട്ട് അപ്പാണ് വിക്ഷേപണത്തിന് പിന്നിൽ. വിക്രം എന്നു പേരിട്ട സൗണ്ടിങ് റോക്കറ്റാണ് ആദ്യ പരീക്ഷണത്തിന് ഉപയോഗിയ്ക്കുന്നത്. പ്രാരംഭ് എന്നാണ് ദൗത്യത്തിന് പേര് നൽകിയിട്ടുള്ളത്. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്ററുമായുള്ള (ഇൻസ്‌പേസ്) കരാർ പ്രകാരമാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചത്. ISRO makes history today by successfully launching India’s maiden private Vikram-suborbital (VKS) rocket to grace the skies Union Minister of Science and Technology and MoS PMO, Atomic Energy and Space, Dr Jitendra Singh personally witnessed…

Read More