കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന : ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ ബസ്സ്‌ ഒരു മണിക്കൂര്‍ മുടങ്ങി

  konnivartha.com: കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന നടത്തി . ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയതിനാല്‍ ഈ ഡ്രൈവര്‍ മാറ്റി പകരം ഡ്രൈവര്‍ വന്ന ശേഷമാണ് ബസ്സ്‌ പുറപ്പെട്ടത്‌ . ഇന്ന് വെളുപ്പിനെ 04:30 ന് അമൃത ഹോസ്പിറ്റൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് പോകണ്ട ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞതിനാൽ ഈ ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്നും മാറ്റി മറ്റൊരു ഡ്രൈവറിനെ വരുത്തി ബസ് 05:30 മണി കഴിഞ്ഞാണ് അമൃത ഹോസ്പിറ്റലിനു പുറപ്പെട്ടത് . ഒരു മണിക്കൂര്‍ ആണ് ബസ്സ്‌ വൈകിയത് . രാവിലെ 4 മണി മുതൽ ഈ ബസിനു പോകാൻ ഡിപ്പോയിൽ കാത്തുനിന്ന യാത്രക്കാർ വലഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് യാത്രക്കാർ ഗതാഗത വകുപ്പ് മന്ത്രിക്കും, മാനേജിംഗ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ഡിപ്പോയിൽ വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തിയതിൽ പ്രകോപിതനായ ഈ…

Read More