രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകൾ വിജയം konnivartha.com: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് സർജറി, കാർഡിയോ തൊറാസിക് ആൻഡ് വാസ്ക്കുലാർ ടെക്നിക്സ് എന്നീ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഹൃദയ ശസ്ത്രക്രിയാ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ്…
Read Moreടാഗ്: veena george
രാത്രി കാലങ്ങളിൽ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ അനധികൃതമായി ആരും തങ്ങാൻ പാടില്ല
konnivartha.com: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് സ്പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തിൽ പ്രിൻസിപ്പൽമാരും സംസ്ഥാന തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണം. എല്ലാ മെഡിക്കൽ കോളേജുകളിലും സെക്യൂരിറ്റി, ഫയർ സേഫ്റ്റി, ഇലട്രിക്കൽ, ലിഫ്റ്റ് എന്നിവയുടെ സേഫ്റ്റി ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയവ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരേയും വാർഡുകളിൽ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കുകയുള്ളൂ. രോഗികളുടെ വിവരങ്ങൾ കൃത്യമായി അറിയിക്കാനായി ബ്രീഫിംഗ് റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് എല്ലാ സ്ഥാപനങ്ങളും…
Read Moreകോഴഞ്ചേരി പുതിയ പാലം;അപ്രോച്ച് റോഡിന്റെ നിര്മാണം ഉടന് ആരംഭിക്കും : മന്ത്രി വീണാ ജോര്ജ്
konnivartha.com: കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്മാണം ഉടന് ആരംഭിക്കുമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന ജില്ലാ വികസന സമിതി യോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി പോസ്റ്റ് ഓഫീസ് നില്ക്കുന്ന സ്ഥലം പൊതുമാരമത്ത് വകുപ്പിന് കൈമാറ്റം ചെയ്തു ലഭിച്ചിട്ടുണ്ട്. റോഡിന്റെ നിര്മാണം ഉടന് ആരംഭിക്കാന് കെ.ആര്.എഫ്.ബി എക്സിക്യൂട്ടീവ് എന്ജിനീയര്ക്ക് മന്ത്രി നിര്ദ്ദേശം നല്കി. ജില്ലയില് ഡെങ്കിപ്പനി കേസുകള് വര്ധിച്ചു വരുന്ന സാഹചര്യത്തില് ശുചീകരണ പ്രവര്ത്തനങ്ങള് കൂടുതല് ഊര്ജിതമാക്കണം. ചില ഡെങ്കി ഹോട്ട്സ്പോട്ടുകള് മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇത് ഗൗരവത്തോടെ കാണണം. ഈ മേഖലകളില് ആരോഗ്യ പ്രവര്ത്തകരുടെ സേവനം കൂടുതല് ലഭ്യമാക്കാന് ജില്ലാ മെഡിക്കല് ഓഫീസറെ ചുമതലപ്പെടുത്തി. പത്തനംതിട്ട റിംഗ് റോഡിന്റെ സൗന്ദര്യവത്കരണത്തിനും നടപ്പാത നിര്മാണത്തിനുമായി റോഡിലെ കയ്യേറ്റങ്ങള് ഒഴിപ്പിച്ച് അതിര്ത്തി നിര്ണയത്തിനായുള്ള…
Read Moreഎല്ലാ വിദ്യാര്ഥികള്ക്കും സ്കൂള് ഹെല്ത്ത് കാര്ഡ് നല്കും:മന്ത്രി വീണാ ജോര്ജ്
konnivartha.com: വിദ്യാലയങ്ങള് ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്ന്നു നല്കുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. സ്കൂള് പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര് പെരിങ്ങനാട് ടി.എം.ജി ഹയര് സെക്കന്ഡറി സ്കൂളില് നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളായി മാറാണം. അവര്ക്ക് പേടി കൂടാതെ എന്തും തുറന്നു സംസാരിക്കാന് കഴിയുന്നവരാകണം. വിദ്യാഭ്യാസ വകുപ്പുമായി ചേര്ന്ന് ഈ വര്ഷം മുതല് ആരോഗ്യ വകുപ്പ് സ്കൂള് ഹെല്ത്ത് പ്രോഗ്രാം പുതിയ രീതിയില് അവതരിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചര്ച്ചകള് നടത്തി. എല്ലാ വിദ്യാര്ഥികള്ക്കും സ്കൂള് ഹെല്ത്ത് കാര്ഡ് നല്കും. ഹെല്ത്ത് ക്ലബുകള് രൂപീകരിക്കും. ആരോഗ്യപ്രവര്ത്തകരുടെ സേവനം ആവശ്യത്തിന് ലഭ്യമാക്കും. നല്ല ശീലങ്ങള് വിദ്യാലയത്തില് നിന്നും വീട്ടിലേയ്ക്ക് എന്നത് ആഗോളതലത്തില് തന്നെ അംഗീകരിച്ച ആശയമാണ്. കുട്ടികളെ ആരോഗ്യത്തിന്റെ അംബാസിഡര്മാരായാണ് കാണുന്നതെന്നും…
Read Moreവീണ ജോർജിന്റെ തെരഞ്ഞെടുപ്പ് ഹര്ജി; സുപ്രിംകോടതി തള്ളി
konnivartha.com : ആരോഗ്യമന്ത്രി വീണ ജോർജിന്റെ തെരഞ്ഞെടുപ്പ് ഹര്ജി സുപ്രിംകോടതി തള്ളി. 2016ലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ജയിക്കാൻ മത പ്രചാരണം നടത്തിയെന്ന ഹർജിയാണ് ജസ്റ്റിസ് സജീവ് ഖന്നാ, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയത്. മത പ്രചാരണം നടത്തിയതിന് തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം കോടതി ശരിവെച്ചു. ആറന്മുളയിലെ വീണയുടെ എതിര് സ്ഥാനാര്ത്ഥിയായിരുന്ന യുഡിഎഫിന്റെ കെ ശിവദാസന് നായരുടെ ചീഫ് ഇലക്ഷന് ഏജന്റ് അഡ്വക്കേറ്റ് വി ആര് സോജിയാണ് സുപ്രിം കോടിയെ സമീപിച്ചത്. പത്രികാ സമര്പ്പണത്തിലെ അപാകതയാണ് വീണക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു പരാതി. ഇത് കൂടാതെ വോട്ട് പിടിക്കാന് മതത്തേയും മതചിഹ്നങ്ങളേയും ഉപയോഗിച്ചെന്നും ഹർജിക്കാർ ആരോപിച്ചു. ക്രിസ്ത്യന് വോട്ടുകള്ക്ക് പ്രാമുഖ്യമുളള മണ്ഡലത്തില് ക്രിസ്തുമത വിശ്വാസിയായ വീണ ജോര്ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്ത്ത് സോഷ്യല് മീഡിയ വഴി…
Read More9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം
മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം konnivartha.com : ഒമ്പതു സർക്കാർ ആശുപത്രികൾക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്കോർ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറൽ ആശുപത്രി (96.41), എറണാകുളം ജനറൽ ആശുപത്രി (96.57), മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂർ ജില്ലാ ആശുപത്രി (94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീ ആശുപത്രികളേയാണ് മാതൃശിശു സൗഹൃദ ആശുപത്രികളായി തെരഞ്ഞെടുത്തത്. കൂടുതൽ ആശുപത്രികളുടെ പരിശോധനയും സർട്ടിഫിക്കേഷനും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടൽ…
Read Moreആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് ഫോൺ അലർജി ഇല്ല : വിളിച്ചു നോക്കൂ എടുക്കും
konnivartha.com : മണ്ണ് മാഫിയായ്ക്ക് എതിരെ പത്തനംതിട്ട ജില്ലയില് കര്ശന നിലപാട് സ്വീകരിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന് എതിരെ വികലമായ ആശയകുഴപ്പം സൃഷ്ടിച്ച് ജനങ്ങളില് മന്ത്രിയോട് ഉള്ള മതിപ്പ് കുറയ്ക്കാന് ചില കേന്ദ്രങ്ങളില് നിന്നും നീക്കം നടക്കുന്നതായി ആരോപണം ഉയര്ന്നു . മന്ത്രി വീണാ ജോര്ജ് ഫോണ് വിളിച്ചാല് എടുക്കുന്നില്ല എന്നാണ് ഭരണ കക്ഷിയിലെ സി പി ഐ ആരോപണം .അതവര് പത്തനംതിട്ട ജില്ലാ സമ്മേളനത്തില് വിമര്ശനമായി ഉന്നയിച്ചു . ആരോഗ്യ വകുപ്പ് മന്ത്രിയെ വിളിച്ചാല് എടുക്കുന്നില്ല എന്നത് ആരോപണം മാത്രമാണ് എന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങള് പറഞ്ഞു . മന്ത്രിയുടെ പേര്സണല് ഫോണ് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത് . ഈ നമ്പറില് വിളിച്ചാലും കൃത്യമായ മറുപടി ലഭികുന്നുണ്ട് . മന്ത്രിയുടെ ഔദ്യോഗിക നമ്പറിൽ വിളിച്ചാലും ഫോൺ എടുക്കില്ല…
Read Moreചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം : ആരോഗ്യ വകുപ്പ് ക്ലിനിക്കല് പഠനം നടത്തിയിട്ടില്ല
konnivartha.com : ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ടു വര്ഷങ്ങള് കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് ഇതേവരെ ക്ലിനിക്കല് പഠനം നടത്തിയിട്ടില്ല. ചക്കയില് അടങ്ങിയിരിക്കുന്ന ഔഷധത്തിന്റെ അനന്ത സാധ്യതകളെ പറ്റിയുള്ള ഗവേഷണ പദ്ധതികള് കാര്യമായി മുന്നോട്ടു പോയിട്ടില്ല എന്നത് ഏറെ ചിന്തിക്കേണ്ട കാര്യമാണ്. ആരോഗ്യ വകുപ്പ് ആണ് ക്ലിനിക്കല് പഠനം നടത്തേണ്ടത് എന്ന് മുതിര്ന്ന മാധ്യമ പ്രവര്ത്തകനും ഇതിനെ കുറിച്ച് കൂടുതല് ഗ്രാഹ്യം ഉള്ള എസ് ഡി വേണു കുമാര് “കോന്നി വാര്ത്ത ഡോട്ട് കോമിനോട് “പറഞ്ഞു . സിഡ്നി സര്വകലാശാലയില് ചക്കയുടെ ‘ഗ്ലൈസീമിക് ഇന്ഡക്സ് സ്റ്റഡി’ നടത്തിയതടക്കം ഗവേഷണഫലങ്ങള് കേരള സര്ക്കാര് കീഴില് ഉള്ള ആരോഗ്യ വകുപ്പ് വിശദമായി പഠിക്കണം . ചക്കയുടെ ഔഷധമൂല്യം എത്ര മാത്രം ഉണ്ടെന്ന് കൂടുതലായി കണ്ടെത്താന് ക്ലിനിക്കല് പഠനം നടത്താന് ആരോഗ്യ വകുപ്പ് മുന്നോട്ട് വരണം.അതിനു ആരോഗ്യ വകുപ്പ് മന്ത്രി…
Read Moreകോന്നി താലൂക്ക് ആശുപത്രിയില് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 57 ലക്ഷം രൂപ അനുവദിച്ചു
ആരോഗ്യമേഖലയിൽ ജില്ലയ്ക്ക് 42.72 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം : മന്ത്രി വീണാ ജോർജ് konnivartha.com : പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയിൽ 42.72 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ആയതായി ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 2022 – 2024 വർഷത്തേക്കാണ് പദ്ധതി. കോന്നി മെഡിക്കൽ കോളജിൽ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം ശാക്തീകരണ പ്രവർത്തനങ്ങൾക്കായി 3.50 കോടി രൂപയും ജില്ലയിലെ പ്രധാന ആശുപത്രികളായ ജനറൽ ആശുപത്രി പത്തനംതിട്ടയ്ക്ക് ഐ.പി വാർഡ് ശാക്തീകരണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കുമായി മൂന്നു കോടി രൂപയും, അടൂർ ജനറൽ ആശുപത്രിയിലെ മാതൃ ശിശു സൗഹൃദ ബ്ലോക്കിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 13 കോടി രൂപയും, വയോജന വാർഡ് നിർമ്മാണത്തിനായി 40 ലക്ഷം രൂപയ്ക്കും അംഗീകാരമായി. ഇതുകൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ…
Read Moreകേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം
konnivartha.com : കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം.ഇന്ന് നടത്തിയ പരിശോധനകളില് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല . ആരോഗ്യമന്ത്രി വീണാ ജോര്ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന നിലയില് ചില മുഖ്യധാരാ മാധ്യമങ്ങളില് ആണ് വാര്ത്ത വന്നത് . ഞായറാഴ്ച്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നും അവര് വാര്ത്ത നല്കി . മുന്പ് നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു എന്ന നിലയില് ആയിരുന്നു വാര്ത്ത . വ്യാജ വാര്ത്തകള് നല്കിയവര്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങള് പറഞ്ഞു
Read More