അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു അന്ന് പറഞ്ഞത് പ്രകാരം പരിഷ്‌കരിച്ചു

  ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോര്‍ജ് konnivartha.com: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌ക്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച ‘മാതൃക ഭക്ഷണ മെനു’ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തത്.…

Read More

‘കോഴഞ്ചേരി പുഷ്പമേള’ യ്ക്ക് തുടക്കം

  konnivartha.com: കോഴഞ്ചേരി: കാഴ്ചകൾക്ക് നിറമേകി ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സംഘടിപ്പിച്ചു വരുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പുഷ്‌പോത്സവമായ ‘കോഴഞ്ചേരി പുഷ്പമേള’ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടങ്ങി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അഗ്രിഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. സെയ്ന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ.ഫാ.ഏബ്രഹാം തോമസ് മുഖ്യപ്രഭാഷണം നടത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, പുഷ്പമേള രക്ഷാധികാരി റോയി എം.മുത്തൂറ്റ്, അഗ്രിഹോർട്ടി സൊസൈറ്റി ജനറൽ കൺവീനർ പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഇരുപ്പക്കാട്ട്, പുഷ്പമേള കമ്മിറ്റി ഖജാൻജി വിജോ പൊയ്യാനിൽ, വൈസ് ചെയർമാൻ ഷാജി പള്ളിപ്പീടികയിൽ, ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത ഉദയകുമാർ, പുഷ്പമേള ജനറൽ കൺവീനർ ബിജിലി പി.ഈശോ, എന്നിവർ പ്രസംഗിച്ചു. പുഷ്പമേളയോട് അനുബന്ധിച്ച്…

Read More

അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്, കുഞ്ഞിന് പേര് ക്ഷണിച്ച് മന്ത്രി വീണാ ജോർജ്

  ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.   ഈ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് പുലരിയില്‍ ജനിച്ച കുഞ്ഞ് മകള്‍ക്ക് പേര് മന്ത്രി ക്ഷണിച്ചു.ഇതിനോടകം നൂറുകണക്കിന് പേരുകള്‍ ആണ് കമന്റ് ബോക്സില്‍ വന്നത് .

Read More

കരുതലും കൈത്താങ്ങും അടൂരില്‍:59 ശതമാനം പരാതികള്‍ പരിഹരിച്ചു

കരുതലും കൈത്താങ്ങും അടൂരില്‍ ഫലപ്രാപ്തി അദാലത്തിന്റെ മുഖമുദ്ര – മന്ത്രി വീണാ ജോര്‍ജ് ഫലപ്രാപ്തിയാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ മുഖമുദ്രയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ താലൂക്ക്തല അദാലത്ത് കണ്ണംകോട് സെയിന്റ് തോമസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിഹാരനടപടികളിലെ പുരോഗതിയും അവയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് അദാലത്ത്  വീണ്ടും നടത്താന്‍ പ്രചോദനമായത്. നേരിട്ടുള്ള ജനസൗഹൃദ ഇടപെടലാണിത്. സമൂഹത്തിന്റെയാകെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുകയാണ് ഇവിടെ. എല്ലാ വകുപ്പുകളുമായും കൂട്ടായ്മയാണ് അദാലത്ത് സുഗമമാക്കുന്നത്. പരാതികള്‍ കുറയുന്നത് കാര്യപ്രാപ്തിക്ക് തെളിവാകുന്നു എന്നും മന്ത്രി പറഞ്ഞു. മുഖ്യപ്രഭാഷണം നിര്‍വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വകുപ്പുവേര്‍തിരിവില്ലാതെ അദാലത്തിലെത്തുന്ന മന്ത്രിമാരുടെ അധികാരവിസ്തൃതിയാണ് പ്രശ്‌നപരിഹാരം വേഗത്തിലാക്കുന്നത് എന്ന് വ്യക്തമാക്കി. എടുത്ത തീരുമാനം കൃത്യതയോടെ നടപ്പിലാക്കി ഗുണമേന്‍മയുള്ള ഭരണം എന്ന സര്‍ക്കാരിന്റെ ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കുന്നത്. സാങ്കേതിക വിദ്യയും മുന്‍ അദാലത്തുകളുടെ വിജയവുമാണ് പരാതികള്‍…

Read More

പത്തനംതിട്ട ജില്ലക്കാരുടെ ഗതികേട് :മഴ പെയ്താല്‍

konnivartha.com: മഴപെയ്താല്‍ മനസ്സില്‍ തീമഴ പെയ്യുന്നത് പത്തനംതിട്ട ജില്ലക്കാര്‍ക്ക് ആണ് .പ്രത്യേകിച്ച് നഗരത്തില്‍ കച്ചവടം നടത്തുന്നവര്‍ക്ക് . മഴ വെള്ളം ഒഴുകി പോകാന്‍ ഉള്ള ഓടകള്‍ അടഞ്ഞു . വെള്ളം റോഡില്‍ നിറഞ്ഞു ഒഴുകി കടകളില്‍ കയറും .ലക്ഷകണക്കിന് രൂപയുടെ സാധനം നശിക്കും .ഒപ്പം പാമ്പും മറ്റു ഷുദ്ര ജീവികളും കടയില്‍ കയറിക്കൂടും . പത്തനംതിട്ട ജില്ലയുടെ എല്ലാ ഭാഗത്തും ഉള്ള റോഡിലെ ഓട തുറന്നു മാലിന്യം നീക്കം ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . അടിഞ്ഞു കൂടിയ മാലിന്യം മൂലം ഓട നിറഞ്ഞു എന്ന് അധികാരികള്‍ സമ്മതിക്കില്ല . ഓഫീസ് കസേര വിട്ടു ഉന്നത അധികാരികള്‍ ജനങ്ങളുടെ വിഷയങ്ങള്‍ നേരില്‍ കാണുന്നില്ല . ഇന്ന് പെയ്ത മഴയില്‍ പത്തനംതിട്ട ജില്ലയുടെ ഭരണ സിരാകേന്ദ്രമായ പത്തനംതിട്ട നഗരം വെള്ളത്തില്‍ മുങ്ങി . കാരണം വെള്ളം ഒഴുകി പോകാന്‍ ഉള്ള…

Read More

കൃത്രിമ ഗർഭധാരണം: എആർടി സറോഗസി നിയമം കർശനമായി പാലിക്കണം

   പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധം konnivartha.com: പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സറോഗസി ക്ലിനിക്കുകൾ, എആർടി (ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്‌നോളജി) ക്ലിനിക്കുകൾ, എആർടി ബാങ്കുകൾ തുടങ്ങിയവ എആർടി സറോഗസി നിയമപ്രകാരം രജിസ്ട്രേഷൻ നടത്തേണ്ടതാണ്. അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളിൽ 140 സ്ഥാപനങ്ങളുടെ പരിശോധന പൂർത്തിയാക്കി രജിസ്ട്രേഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 18 എ.ആർ.ടി. ലെവൽ 1 ക്ലിനിക്കുകൾക്കും 78 എ.ആർ.ടി. ലെവൽ 2 ക്ലിനിക്കുകൾക്കും 20 സറോഗസി ക്ലിനിക്കുകൾക്കും 24 എ.ആർ.ടി. ബാങ്കുകൾക്കും രജിസ്ട്രേഷൻ നൽകിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങൾ…

Read More

തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീരജവാന്‍ : മന്ത്രി വീണാ ജോര്‍ജ്

  സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു konnivartha.com: തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീര ജവാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1968 ല്‍ ഹിമാചല്‍ പ്രദേശില്‍ രോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ അന്ത്യോപചാരം അര്‍പ്പിക്കുകയായിരുന്നു മന്ത്രി. അപൂര്‍വ ചരിത്രനിമിഷത്തിനാണ് ഇവിടെ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ നടത്തിയ ഏറ്റവും വലിയ തെരച്ചിലിലൂടെയാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചെറിയാന്റെ മൃത്ദേഹം കണ്ടെത്തിയത്. ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ ആര്‍മി ആദരവ് അര്‍ഹിക്കുന്നു. കുടുംബാങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം സൈനികന് സംസ്ഥാനത്തിന്റെ ആദരവ് അര്‍പ്പിക്കുന്നതായും മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും വേണ്ടി മന്ത്രി വീണാ ജോര്‍ജ് പുഷ്പചക്രം സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിനായി ജില്ലാ…

Read More

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: ചരിത്ര നേട്ടവുമായി കേരളം

  konnivartha.com: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരെയും ഡിസ്ചാർജ് ചെയ്തു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാൻ കഴിഞ്ഞത്. തിരുവനന്തപുരത്ത് മരണമടഞ്ഞയാൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് പ്രതിരോധവും ചികിത്സയും ഏകോപിപ്പിച്ചു. ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ് തുടർചികിത്സ ഉറപ്പാക്കിയത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാൽ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11…

Read More

കോന്നി മെഡിക്കല്‍ കോളേജ് : വികസന സൊസൈറ്റി യോഗം നടന്നു

  konnivartha.com: കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിര്‍ദേശം നല്‍കി. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും എം എൽഎ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റിയുടെ യോഗത്തിലാണ് എം എൽ എ നിര്‍ദേശം നല്‍കിയത്.കിഫ്‌ബിയിൽ നിന്നും 352 കോടി രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോന്നി മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമല സ്പെഷ്യൽ മെഡിക്കൽ കോളേജ് ആയി വരുന്ന മണ്ഡല കാലത്ത് കോന്നി മെഡിക്കൽ കോളേജിനെ ക്രമീകരിക്കുന്നതിനും ആവശ്യമായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും ജീവനക്കാരെയും നിയമിക്കുമെന്നും അറിയിച്ചു. മോർച്ചറി സിവില്‍ ജോലികള്‍ പൂര്‍ത്തിയായ…

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ: നിയമ ഭേദഗതി കൊണ്ട് വരണം :ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം

  konnivartha.com: ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് നിയമത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതിനു ശേഷം അവ നിരോധിച്ച് ഉത്തരവിറക്കുന്നതുകൊണ്ട് രോഗികൾ വഞ്ചിതരാകുന്നതോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നു. മരുന്നുകളുടെ നിർമ്മാണം, സുരക്ഷ, ഗുണനിലവാരം, വിതരണം, വില്പന എന്നിവയുടെ നിബന്ധനകൾ പരിശോധിച്ച് ഉറപ്പാക്കേണ്ട കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും, അനുബന്ധ സ്ഥാപനങ്ങളും സംവിധാനങ്ങളും പിരിച്ചുവിട്ട് അഴിമതിക്കാരല്ലാത്ത വിദഗ്ദ്ധരെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിഷയം കേന്ദ്ര സർക്കാരിൻ്റേയും കേരള എം.പിമാരുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും തീരുമാനിച്ചു എന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ജനറൽ സെക്രട്ടറി സലില്‍ വയലാത്തല അറിയിച്ചു .

Read More