വി.ഡി സതീശന്‍  കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് ; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

    ആര്‍ അജിരാജകുമാര്‍@കോന്നി വാര്‍ത്ത ഡോട്ട് കോം തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടികളെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്നും സുപ്രധാന തീരുമാനങ്ങള്‍ . പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വീണ്ടും അവസരം ചോദിച്ച് എ ഗ്രൂപ്പിനെ ഒപ്പം കൂട്ടിയ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെടും വെള്ളംകുടിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ഉറച്ച തീരുമാനം ഒപ്പം തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലുമുണ്ടായ കനത്ത പരാജയത്തില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനും തത്വത്തില്‍ ധാരണയായി. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായിരുന്ന പി ടി തോമസിനെ യു ഡി…

Read More