പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

  പ്രധാനമന്ത്രി അനുസ്യൂചിത് ജാതി അഭ്യുദയ് യോജനയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങളുടെ വരുമാന ദായക പദ്ധതികള്‍ക്ക് ജില്ലാതല പട്ടികജാതി-പട്ടിക വര്‍ഗ വികസന സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഫിഷറീസ് വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അംഗീകാരം ലഭിച്ച പദ്ധതികള്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കുടുംബങ്ങള്‍ക്ക് വരുമാനവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ടു കൊണ്ടുള്ള പശുവളര്‍ത്തല്‍ പദ്ധതി, ഗോദാനം പദ്ധതി, മത്സ്യ കൃഷി മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കായി കൂടുതല്‍ വ്യക്തികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ചെറുകിട മത്സ്യ കൃഷി യൂണിറ്റുകള്‍…

Read More