വനമഹോത്സവം വെറും പ്രഹസനം : വൃക്ഷതൈ വിതരണം കോടികളുടെ അഴിമതി

  konnivartha.com: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്ന വനം വകുപ്പിന്‍റെ പദ്ധതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കണം .   കഴിഞ്ഞ വര്‍ഷങ്ങളില്‍ വിതരണം ചെയ്ത വൃക്ഷതൈകള്‍ വളര്‍ന്നോ അത് എത്ര വരെ എത്തി എന്നോ നിലവില്‍ ഉണ്ടോ എന്ന് വനം വകുപ്പ് അന്വേഷിച്ചില്ല . നട്ടതില്‍ പാതി പോലും കിളിര്‍ത്തില്ല . ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ 5) മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വൃക്ഷ തൈ വിതരണം വീണ്ടും നടത്തുന്നത് .ഇതിലൂടെ എത്ര കോടിയുടെ അഴിമതി നടക്കുന്നു എന്ന് സമഗ്ര അന്വേഷണം വേണം .   വരുന്ന മൂന്നു വര്‍ഷങ്ങളിലായി വൃക്ഷതൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സര്‍ക്കാരേതര സംഘടനകള്‍ക്കും…

Read More