ആറന്‍മുള വള്ളസദ്യകള്‍ക്ക് ആരംഭം: അറുപത്തി നാല് ഇനം വിഭവങ്ങളുടെ നറും സുഗന്ധം

  konnivartha.com: ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീണ്ടുനില്‍ക്കുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. വഞ്ചിപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നപ്പോള്‍ എന്‍എസ്എസ് പ്രസിഡന്റ്  ഡോ. എം. ശശികുമാര്‍ ഭദ്രദീപം തെളിയിച്ച് വള്ളസദ്യ ഉദ്ഘാടനം നിര്‍വഹിച്ചു.   ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ദഗോപന്‍, അന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പി എസ് സി മെമ്പര്‍ അഡ്വ. ജയചന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, മല്ലപ്പുഴശേരി പഞ്ചായത്ത്…

Read More

ആറന്മുള വള്ളസദ്യ: അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു

  പ്രസിദ്ധമായ പള്ളിയോടങ്ങള്‍ക്കുള്ള വള്ളസദ്യ വഴിപാടുകള്‍ക്ക് മുന്നോടിയായി അടുപ്പിലേക്ക് അഗ്‌നി പകരുന്ന ചടങ്ങ് ആറന്മുളയില്‍ നടന്നു. പാര്‍ഥസാരഥി ക്ഷേത്രം മേല്‍ശാന്തി വി. വേണുകുമാര്‍ പകര്‍ന്ന് നല്‍കിയ ഭദ്രദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍ ഊട്ടുപുരയിലെ ഭദ്ര ദീപത്തിലേക്ക് കൊളുത്തി. തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന്‍ വാസുപിള്ള അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു.   പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്‍. പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, ട്രഷറര്‍ കെ. സഞ്ജീവ് കുമാര്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ വി. കെ. ചന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, കെ. ഹരിദാസ്, ജഗന്‍മോഹന്‍ദാസ്, പി. ആര്‍. ഷാജി, ശശികുമാര്‍ പാണ്ടനാട്, ശരത് പുന്നംതോട്ടം, കെ. ജി. കര്‍ത്ത, ചന്ദ്രശേഖരന്‍ നായര്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റ് നാലിന്…

Read More