റാന്നിയുടെ സമഗ്രവികസനത്തിന് സഹായകമാകുന്ന റോഡാണ് വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് എന്ന് ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം തേരിട്ടമടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവ. ചീഫ് വിപ്പ്. നാടിന്റെ പുനര്‍നിര്‍മിതിക്ക് സാധ്യമാകുന്ന പദ്ധതിയാണ് റീ ബില്‍ഡ് കേരള. റാന്നിയിലെ നോളജ് വില്ലേജ് വിദ്യാഭ്യാസത്തില്‍ മറ്റുള്ള ജില്ലയ്ക്ക് മാതൃകയാകും. വരുംകാല റാന്നിയെ ആധുനിക റാന്നിയായി കെട്ടിപ്പടുക്കാനാണ് നോളജ് വില്ലേജ് ആരംഭിക്കുന്നത്. ഗ്രാമീണ റോഡിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ ആധുനിക രീതിയിലാണ് വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡിന്റെ നിര്‍മാണം. വലിയപറമ്പില്‍പ്പടിയില്‍ നിന്ന് ആരംഭിച്ച് ഈട്ടിച്ചുവട് വരെ ഉള്ള 1.332 കിമീ റോഡ് ആണ് പ്രവര്‍ത്തിയില്‍ നവീകരിക്കുന്നത്. പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കൂടെയാണ് റോഡ് കടന്നു പോകുന്നത്. 1.7 കോടി രൂപയാണ്…
Read More