വാക്‌സിനേഷന് ഓൺലൈൻ ബുക്കിംഗ് സംവിധാനം

  പ്രയാസമില്ലാതെ ആളുകൾക്ക് വാക്‌സിൻ എടുത്തു പോകാനുള്ള സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തും. ഓൺലൈനിൽ ബുക്ക് ചെയ്തു അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിൽ എത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ നിർദേശങ്ങൾ നൽകി. കോവിഡ് ബോധവൽക്കരണം ശക്തിപ്പെടുത്തണം. അതിനായി ക്യാമ്പയിൻ നടത്തണം. എസ്എംഎസ് ക്യാമ്പയിനുകൾ ശക്തിപ്പെടുത്തും. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരമ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്. പുതിയ ഭരണസമിതികൾ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ വന്നു. ഒന്നാം ഘട്ടത്തിൽ നേതൃത്വപരമായ പങ്ക് നിർവഹിച്ചവരല്ല ഇപ്പോഴുള്ള പലരും. ജനപ്രതിനിധികൾക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ…

Read More