18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്‍റെ വാക്‌സിനേഷന്‍ ജില്ലയില്‍ തുടങ്ങി

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്‍റെ വാക്‌സിനേഷന്‍ ജില്ലയില്‍ തുടങ്ങി മെസേജ് ലഭിക്കുന്നതിനനുസരിച്ച് മാത്രം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുക കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട ജില്ലയില്‍ 18 വയസുമുതല്‍ 44 വയസ് വരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. ഈ പ്രായത്തിലുളള ഗുരുതര അനുബന്ധ രോഗങ്ങളുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇവര്‍ രോഗാവസ്ഥ സൂചിപ്പിക്കുന്ന നിര്‍ദിഷ്ട മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരു അംഗീകൃത ഡോക്ടറെ കൊണ്ട് സര്‍ട്ടിഫൈ ചെയ്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍. രജിസ്റ്റര്‍ ചെയ്യുന്ന വിധം: ആദ്യം www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുക. നമ്പര്‍ നല്‍കുമ്പോള്‍ മൊബൈലില്‍ മെസേജ് ആയി ലഭിക്കുന്ന ഒടിപി നമ്പര്‍ സൈറ്റില്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുക. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന…

Read More