പത്തനംതിട്ടയില്‍ 45 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനേഷന്‍ നാളെ ( ജൂണ്‍ 15)

പത്തനംതിട്ടയില്‍ 45 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനേഷന്‍ നാളെ ( ജൂണ്‍ 15) കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ 45 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ (ജൂണ്‍ 15 ചൊവ്വ) നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ താഴത്തെ നിലയിലായിരിക്കണം സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത്. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന് എത്തുന്നവരെ ഏകോപിപ്പിക്കുന്നതിനായി അതത് പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാരുടെ സഹായം ഉണ്ടാകും. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡ്, പഞ്ചായത്ത് എന്നിങ്ങനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും യോഗം…

Read More