KONNIVARTHA.COM : പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര ഗവ. മോഡല്‍ റ സിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കൊപ്പം പഠന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി രണ്ട് അമ്മ ടീച്ചര്‍മാരുടെയും ഒരു വോളന്റിയറുടെയും തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. അമ്മടീച്ചര്‍മാരായി പരിഗണിക്കുന്നത് ഗണിതം ഒരു വിഷയമായി ബിരുദം നേടിയ സ്ത്രീകളെയാണ്. ഇവരുടെ അഭാവത്തില്‍ പ്ലസ്ടുവിന് ഗണിതം പഠിച്ച ഇതര ബിരുദക്കാരെയും പരിഗണിക്കും. പ്രായ പരിധി 40 വയസ്. അമ്മ ടീച്ചര്‍മാരുടെ പ്രതിമാസ ഹോണറേറിയം 12500 രൂപ. പ്ലസ്ടു യോഗ്യതയും ഗണിത അഭിരുചിയുമുള്ള സ്ത്രീകളെ വോളന്റിയറായി പരിഗണിക്കും. പ്രായ പരിധി 25 വയസ്. വോളന്റിയറുടെ പ്രതിമാസ ഹോണറേറിയം 7500 രൂപ. നിയമനങ്ങള്‍ 2021-22 വര്‍ഷത്തേക്ക് മാത്രമാണ്. പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട്, ഗവ.…
Read More