കോന്നി വാര്‍ത്ത : മൈക്രോബയോളജി വിഭാഗത്തിൽ റിസർച്ച് സയന്റിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത – എം ബി ബി എസ് /ബി ഡി എസ് /ബി വി എസ്സി ആന്റ് എച്ച് അല്ലെങ്കിൽ ബി ഡി എസ് /ബി വി എസ് സി ഡിഗ്രിയും ഒരു വർഷത്തെ പ്രവ്യത്തി പരിചയവും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അഭിമുഖത്തിനായി തൃശൂർ ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ എത്തിച്ചേരണം. ഫെബ്രുവരി 10 ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് – www.gmctsr.org ഫോൺ: 0487- 2200310
Read More