കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ തിരക്ക് കൂടുന്ന സാഹചര്യം ഉള്ളതിനാല്‍ ഇ സഞ്ജീവനി ടെലി മെഡിസിന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് വകഭേദം കണ്ടെത്തിയതും ജില്ലയില്‍ രോഗവ്യാപന നിരക്ക് കൂടുന്നതും കണക്കിലെടുത്താണ് ആശുപത്രിയില്‍ എത്താതെ തന്നെ ചികിത്സ തേടാനുള്ള സംവിധാനമായ ഇ സഞ്ജീവനി ഉപയോഗപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇ സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാം. നിര്‍ദേശിക്കുന്ന സമയത്ത് വീഡിയോ കോളിലൂടെ ഡോക്ടറെ കണ്ട് രോഗവിവരങ്ങള്‍ അറിയിക്കാം. സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങളും ലഭ്യമാകും. ഡോക്ടര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും സൗജന്യമായി നടത്താം. ഇ സഞ്ജീവനി…
Read More