ഉദ്യോഗാര്‍ഥി പരിശോധനയ്ക്കായി എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയല്‍ പരീക്ഷിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്‍.ഡി.എ, എന്‍.എ 2, സി.ഡി.എസ് 2 പരീക്ഷകള്‍ക്കിടെ ദ്രുതഗതിയിലും സുരക്ഷിതമായും ഉദ്യോഗാര്‍ഥി സ്ഥിരീകരണം നടത്താന്‍ എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള പരീക്ഷണ പദ്ധതി (പൈലറ്റ് പ്രൊജക്ട്) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) വിജയകരമായി നടത്തി. ദേശീയ ഇ-ഗവേണന്‍സ് ഡിവിഷനുമായി (എന്‍ഇ ജി.ഡി) സഹകരിച്ച് നടത്തുന്ന ഈ സംരംഭം, പരീക്ഷാ പ്രക്രിയയുടെ സമഗ്രത ശക്തിപ്പെടുത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമാണ് ശ്രമിക്കുന്നത്. ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടപ്പാക്കിയ ഈ പരീക്ഷണ പദ്ധതിയില്‍ അവിടത്തെ ഉദ്യോഗാര്‍ത്ഥികളുടെ മുഖചിത്രങ്ങള്‍ അവരുടെ രജിസ്‌ട്രേഷന്‍ ഫോമുകളില്‍ സമര്‍പ്പിക്കപ്പെട്ട ഫോട്ടോകളുമായി ഡിജിറ്റലായി പൊരുത്തപ്പെടുത്തി. പുതിയ സംവിധാനം ഒരോ ഉദ്യോഗാര്‍ഥിയുടെയും സ്ഥിരീകരണ സമയം ശരാശരി 8 മുതല്‍ 10 വരെ സെക്കന്‍ഡായി കുറയ്ക്കുകയും, സുരക്ഷയുടെ…
Read Moreടാഗ്: UPSC
യു.പി.എസ്.സി പരീക്ഷാ പരിശീലനം: സിവിൽ സർവീസ് അക്കാദമിയിൽ ടെസ്റ്റ് സീരീസിന് രജിസ്റ്റർ ചെയ്യാം
യു.പി.എസ്.സി. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവർക്ക് ഓൺലൈൻ ടെസ്റ്റ് സീരീസ് 13 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ആരംഭിക്കും. ടെസ്റ്റ് സീരീസിനായി 12 ന് മുമ്പ് അക്കാദമിയിൽ പേര് രജിസ്റ്റ്ർ ചെയ്യണം. 4,760 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, ചാരാച്ചിറ, തിരുവനന്തപുരം. വെബ്‌സൈറ്റ്: www.ccek.org. www.kscsa.org. ഇ-മെയിൽ: [email protected]. ഫോൺ: 0471-2313065, 2311654, 8281098864, 8281098867, 8281098862.
Read More