UIDAI cautions of sharing photocopy of Aadhar konnivartha.com ആധാര്‍ വിവരങ്ങള്‍ മറ്റാരുമായി പങ്കിടരുതെന്ന് മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ. (യുണീക് ഐഡന്റിഫിക്കേഷണ്‍ അതോറിറ്റി ഓഫ് ഇന്ത്യ) ആധാറിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനത്തിനും കൈമാറാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അത് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. അനിവാര്യമാണെങ്കില്‍ ഇവയ്ക്ക് പകരം യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക സൈറ്റായhttps://myaadhaar.uidai.gov.in.ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന നിങ്ങളുടെ ആധാര്‍ നമ്പറിന്റെ അവസാനത്തെ നാലു അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന മാസ്‌ക് ചെയ്ത ആധാര്‍ പകര്‍പ്പ് ഉപയോഗിക്കണം. അതുപോലെ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേ/കിയോസ്‌ക് എന്നിവിടങ്ങളിലെ പൊതു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ഇ-ആധാറിന്റെ ഡൗണ്‍ലോഡ് ചെയ്ത എല്ലാ പകര്‍പ്പുകളും ആ കമ്പ്യൂട്ടറില്‍ നിന്ന് ശാശ്വതമായി ഇല്ലാതാക്കുന്നുവെന്ന് ഉറപ്പാക്കുണം. നിലവിലുള്ള ഏത് ആധാര്‍ നമ്പറും https://myaadhaar.uidai.gov.in/verifyAadhaar. എന്ന സൈറ്റില്‍ നിന്നും പരിശോധിക്കാം. ഓഫ്‌ലൈനായി…
Read More