ഇന്ത്യയില്‍ എല്‍ ടി ടി ഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു

  എല്‍ ടി ടി ഇയുടെ നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിന്റെ സെക്ഷനുകള്‍ പ്രകാരമാണ് നിരോധനം നീട്ടിയത്. എല്‍ ടി ടി ഇ ഇപ്പോഴും രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്ന് കണ്ടെത്തിയതിനാലാണ് നിരോധനം നീട്ടിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദമാക്കുന്നത്. 2009ല്‍ ശ്രീലങ്കയില്‍ പട്ടാള നീക്കത്തിലൂടെ എല്‍ ടി ടി ഇയെ പരാജയപ്പെടുത്തിയെങ്കിലും വിശാല തമിഴ് രാജ്യം എന്ന ആശയത്തില്‍ നിന്ന് അവര്‍ പിന്മാറിയിട്ടില്ല. ഇതിനു വേണ്ടി അന്താരാഷ്ട്രതലത്തില്‍ ഫണ്ട് സ്വരൂപിക്കുന്നതായും പ്രവര്‍ത്തനം തുടരുന്നതായും തകര്‍ന്ന സംഘടനയെ ഒരുമിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.   Union Home Ministry Extends Ban Imposed On LTTE For 5 More Years The Centre on Tuesday extended the ban imposed…

Read More