ഒരു രാഷ്ട്രം-ഒരു റേഷൻ കാർഡ് പദ്ധതി: എന്‍എഫ്എസ്എ ഗുണഭോക്താക്കളായ എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ തടസ്സമില്ലാത്ത വിതരണം രാജ്യത്തെ 20 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിലവിൽ വന്നു. അടുത്തവർഷം മാർച്ചോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു നാല് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്തർസംസ്ഥാന റേഷൻകാർഡ് പോർട്ടബിലിറ്റി സംവിധാനം എന്ന രീതിയിലാണ് 2019 ആഗസ്റ്റിൽ ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതി യ്ക്ക് തുടക്കമായത്. 2020 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം പദ്ധതിക്കു കീഴിൽ നിലവിൽ 20 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ രാജ്യത്തെ 20 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ എന്‍എഫ്എസ്എ കാർഡ് ഉടമകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആന്ധ്ര പ്രദേശ്, ഹരിയാന, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, സിക്കിം, മിസോറാം, തെലങ്കാന, കേരളം, പഞ്ചാബ്,…
Read More