ബിജെപിയുടെ നേതൃത്വത്തിൽ കോന്നി മേഖലകളില്‍ സേവന പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നടന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സേവനമാണ് സംഘടന എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ കോന്നി മേഖലകളില്‍ സേവന പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നടന്നു. ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു.കുമ്മണ്ണൂർ-ഐരവൺ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, ആരോഗ്യ ക്ഷേമകേന്ദ്രം, പൊതുവിതരണ കേന്ദ്രം എന്നിവ ഉൾപ്പെടെ അണുവിമുക്തമാക്കി. നിരവധി ഭക്ഷ്യധാന്യ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് ബി.രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡണ്ട് അഖിൽ ശംഭു, ജനറൽ സെക്രട്ടറി പ്രസ്സി, വിഷ്ണു ബി നായർ, നന്ദു കൃഷ്ണൻ, യദു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. അരുവാപ്പുലം 194 ബൂത്തിൽ സേവനപ്രവർത്തനത്തിന്റെ ഭാഗമായി എള്ളാംകാവ് ക്ഷേത്രത്തിന്റെ സമീപത്തുള്ള കടക്കൽ…
Read More