നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ രണ്ട് യുവാക്കൾ ബൈക്ക് മോഷണത്തിന് പിടിയിൽ

  പത്തനംതിട്ട : പോലീസിനെ വിദഗ്ദ്ധമായി വെട്ടിച്ച് കടന്ന ബൈക്ക് മോഷ്ടാവിനെ, അതിവിദഗ്ധമായും സാഹസികമായും പിന്തുടർന്ന് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏഴംകുളം വയല അറുകാലിയ്ക്കൽ പടിഞ്ഞാറ്  ഉടയാൻവിള കിഴക്കേതിൽ ശാന്തമ്മയുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന ശ്യാംകുമാറാ(22)ണ് കൊടുമൺ പോലീസിന്റെ പിടിയിലായത്.   കള്ളങ്ങൾ പറഞ്ഞ് പോലീസ് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് കേസിലെ രണ്ടാം പ്രതിയും കുടുങ്ങുകയായിരുന്നു. ഏറത്ത് അറുകാലിയ്ക്കൽ വടക്കടത്തുകാവ് കുഴിവിള പുത്തൻവീട്ടിൽ നിന്നും, ആലപ്പുഴ കൃഷ്ണപുരം രണ്ടാംകുറ്റി ബസീല മൻസിൽ വീട്ടിൽ താമസിക്കുന്ന ഷാജഹാന്റെ മകൻ സിഹാസ് (22) ആണ് പിടിയിലായ രണ്ടാം പ്രതി. ഈമാസം മൂന്നിന് പുലർച്ചെ ഒരു മണിയോടെ അങ്ങാടിക്കൽ ചന്ദനപ്പള്ളി പുല്ലാന്നിമണ്ണിൽ ഷാജിയുടെ മകൻ സ്റ്റാലിൻ പി ഷാജിയുടെ വീടിന്റെ മുൻവശം കാർ…

Read More