കോന്നി മണ്ഡലത്തിലെ രണ്ട് പിഎച്ച്സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നു.

  konnivartha.com : കോന്നി മണ്ഡലത്തിലെ രണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നു.സീതത്തോട്, പ്രമാടം ഗ്രാമ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഏപ്രിൽ 17 ന് രാവിലെ 11.30 ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ പിഎച്ച്സികൾ കുടുംബരോഗ്യ കേന്ദ്രമാക്കി പ്രഖ്യാപിക്കും. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യവും വനിത ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം മിഷനിൽ ഉൾപ്പെടുത്തി എല്ലാവർക്കും പ്രാപ്യവും സമഗ്രവും, ഗുണനിലവാരം ഉള്ളതുമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. സീതത്തോട് കുടുംബരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ കേരളം പദ്ധതിയിൽനിന്ന്‌ 16.02 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായി 23.96 ലക്ഷം രൂപയും ചിലവഴിച്ചാണ് നിർമ്മാണ…

Read More