പത്തനംതിട്ട : സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ട് നാട്ടിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്തുവന്ന രണ്ട്;അറിയപ്പെടുന്ന റൗഡികളെ കരുതൽ തടങ്കലിലാക്കി. പെരുമ്പെട്ടി, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടുപേരെ തിരുവനന്തപുരം സെൻട്രൽ ജയിലിൽക്കയച്ചത്. പെരുമ്പെട്ടി ഏഴുമറ്റൂർ ചാലാപ്പള്ളി പുള്ളോലിത്തടത്തിൽ സുന്ദരന്റെ മകൻ സുബിൻ എസ് (26), തിരുവല്ല കുറ്റപ്പുഴ കിഴക്കൻ മുത്തൂർ പ്ലാംപറമ്പിൽ കരുണാലയം വീട്ടിൽ നിന്നും കോട്ടയം ജില്ലയിൽ പായിപ്പാട് നാലുകോടി കൊച്ചുപള്ളി തുരുത്തിക്കടവ് സ്മിതാഭവൻ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരുന്നയാളുമായ മധുവിന്റെ മകൻ ദീപുമോൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുവർക്കുമേതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ( കാപ്പ )പ്രകാരമാണ് നടപടി എടുത്തത്. ഇരുവരെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്…
Read More