പത്തനംതിട്ട : കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ രണ്ട് കുട്ടികൾ പോലീസ് പിടിയിലായി. പ്ലസ് വൺ, പ്ലസ് റ്റു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ് പന്തളത്ത് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പോലീസിന്റെയും സംയുക്ത നീക്കത്തിൽ കുടുങ്ങിയത്. ഇവരിൽ നിന്നും ഒരു ഗ്രാം എം ഡി എം എ പിടിച്ചെടുത്തു, വിൽപ്പനക്കായി വാങ്ങികൊണ്ടുവവേയാണ് പിടിയിലായത്. പോലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരെ സാഹസികമായി പിടികൂടുകയായിരുന്നു. കളിക്കളങ്ങൾ കേന്ദ്രീകരിച്ച് കർശനനിരീക്ഷണം തുടരാൻ ജില്ലാ പോലീസ് മേധാവി പോലീസിന് നിർദേശം നൽകിയിരുന്നു. കുളനട പെട്രോൾ പമ്പിനടുത്തുനിന്നാണ് രാസലഹരിയുമായി കുട്ടികൾ പോലീസ് വലയിലായത്. ഇത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികളിൽ വ്യാപകമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് പോലീസ് നടപടി കടുപ്പിച്ചത്. കുട്ടികൾ തന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്ന ഗുരുതര സ്ഥിതിവിശേഷം നിലവിലുണ്ട്. വിൽക്കാൻ…
Read More