രാജ്യം – ഇന്ത്യ , സംസ്ഥാനം- കേരളം , ജില്ല- പത്തനംതിട്ട , താലൂക്ക് -കോന്നി , പഞ്ചായത്ത്-അരുവാപ്പുലം വാര്‍ഡ് – അഞ്ച് ,പേര് -ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനി .വര്‍ഗ്ഗം :ഗോത്ര വര്‍ഗം ,വിഭാഗം :മലപണ്ടാരം. കുടുംബം :34 ജന സംഖ്യ :സര്‍ക്കാര്‍ രേഖയില്‍ കൃത്യമായി ഇല്ല എങ്കിലും നൂറിന് അടുത്ത് .തൊഴില്‍ :വന വിഭവ ശേഖരണം .പഠിതാക്കള്‍ :കുട്ടികള്‍ അധികവും സ്കൂളില്‍ പോകുന്നില്ല ,കാരണം തേടാം …. കോന്നി അച്ചന്‍കോവില്‍ കാനന പാതയിലൂടെ കോന്നിയില്‍ നിന്നും നാല്‍പത്തി അഞ്ച് കിലോമീറ്റര്‍ കിഴക്ക് മാറി മൂന്നു വശവും കൊടും വനവും മുന്നില്‍ വേനല്‍ കാലത്ത് ശാന്തമായും ,വര്‍ഷ കാലത്ത് കൂലം കുത്തി ഒഴുക്കുന്ന അച്ചന്‍കോവില്‍ നദി .വനത്തില്‍ ഒറ്റ പെട്ട് കിടക്കുന്ന ഗോത്ര വര്‍ഗ വിഭാഗത്തിന്‍റെ ആവണി പ്പാറ . സര്‍ക്കാര്‍ വകുപ്പില്‍ നിന്നും ഐഎവൈ പദ്ധതിയിൽ…
Read More