കോന്നി വാര്‍ത്ത ഡോട്ട് കോം : വാര്‍ഷിക ലൈഫ് മസ്റ്ററിങ് കാലാവധി കഴിഞ്ഞ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ഓഗസ്റ്റ് 31 വരെ നീട്ടിയതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു. മസ്റ്ററിങ് കാലാവധി ഒരു വര്‍ഷമാണ്. കോവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ട്രഷറികളില്‍ എത്തുന്ന ഇടപാടുകാരുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മസ്റ്ററിങ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പെന്‍ഷന്‍ രേഖകളില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ള പെന്‍ഷന്‍കാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ കൂടിയുള്ള ജീവന്‍ പ്രമാണ്‍ വെബ് പോര്‍ട്ടല്‍ മുഖേന മസ്റ്ററിങ് നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. ഗസറ്റഡ് ഓഫീസര്‍ / വില്ലേജ് ഓഫീസര്‍ / സബ് രജിസ്ട്രാര്‍ / സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് / പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ നല്‍കുന്ന വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് ട്രഷറി മെയിലില്‍കൂടി സമര്‍പ്പിച്ചും മസ്റ്ററിങ് നടത്താം. 60 വയസില്‍ താഴെയുള്ള കുടുംബ പെന്‍ഷന്‍കാര്‍…
Read More