ട്രഷറി തട്ടിപ്പ് കേസിൽ പ്രതി നശിപ്പിച്ചെന്ന് കരുതിയ ചെക്ക് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. പെരുനാട് സബ് ട്രഷറിയിൽ നടത്തിയ പരിശോധനയിലാണ് ചെക്ക് കണ്ടെത്തിയത്.കംപ്യൂട്ടറിന്റെ സി.പി.യുവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 38,000 രൂപയുടേതാണ് ചെക്ക്. മുഖ്യപ്രതി ഷഹീർ ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ പരിശോധിച്ചശേഷം ഹാർഡ് ഡിസ്ക് അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഈ പരിശോധനയിലാണ് ചെക്ക് കണ്ടെത്തിയത്. ഹാർഡ് ഡിസ്ക് പരിശോധന നടന്നുവരുകയാണ്. പ്രതി ഏഴുതവണ ചെക്ക് ഉപയോഗിച്ച് പണം മാറിയതായി നേരത്തേ കണ്ടെത്തിയിരുന്നു. ജില്ലാ ട്രഷറിയിൽ മൂന്നുതവണയും, എരുമേലി സബ് ട്രഷറിയിൽ രണ്ട് തവണയും, മല്ലപ്പള്ളി, പെരുനാട് സബ്ട്രഷറികളിൽ ഓരോ തവണയുമാണ് ചെക്ക് മാറിയിരിക്കുന്നത്.ഇതിൽ പെരുനാട്ടിലെ ചെക്ക് മാത്രമാണ് നേരിട്ട് മാറിയത്. ഈ ചെക്ക് കാണാതായതാണ് തട്ടിപ്പ് പുറത്തുവരാൻ പ്രധാന കാരണം
Read More