ശബരിമലയിൽ തിരക്ക് കൂടിയിട്ടും സുഖദര്‍ശനം : ചിട്ടയായ പ്രവര്‍ത്തനം

  konnivartha.com; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല ചവിട്ടി. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രമുള്ള കണക്കാണിത്. മണ്ഡല-മകരമാസം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 ആയി. ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. നടപന്തൽ മിക്കവാറും ഒഴിഞ്ഞു കിടന്നു. അതുകൊണ്ട് തന്നെ അവധി ദിവസം എത്തിയവർക്ക് പ്രയാസമില്ലാതെ ദർശനം സാധ്യമായി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വർധിച്ചത്. വൈകുന്നേരത്തോടെ നടപന്തൽ നിറഞ്ഞുകവിഞ്ഞു. അവധി ദിനങ്ങൾക്ക് ശേഷമുള്ള തിരക്ക് പ്രതീക്ഷിച്ചതിനാൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആണ് ശബരിമലയില്‍ ഇപ്പോള്‍ കാണുന്നത്

Read More

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലക്കല്‍ ശബരി എസ്റ്റേറ്റ്‌ തോട്ട വ്യവസായം അവസാനിപ്പിക്കുന്നു

പത്തനംതിട്ട.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലക്കല്‍ ശബരി എസ്റ്റേറ്റ്‌ മൂന്നര പതിറ്റാണ്ട് കാലത്തെ തോട്ട വ്യവസായം അവസാനിപ്പിക്കുന്നു. പന്ത്രെണ്ട് വര്‍ഷം മുന്‍പ് 52 സ്ഥിരം തൊഴിലാളികളെയും 18താത്കാലിക പണിക്കരെയും അവരുടെ സര്‍വീസ് നിലനിര്‍ത്തി സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷനില്‍ നിന്ന് ഏറ്റെടുത്ത റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഇന്നലെ എ .കെ .രമണി എന്ന ടാപ്പിംഗ് തൊഴിലാളി കൂടി പിരിഞ്ഞതോടെ ആകെ ജീവനക്കാരുടെ എണ്ണം 18 ആയി കുറഞ്ഞു. തോട്ടത്തിലെ ജലവിതരണ ചുമതല ഉണ്ടായിരുന്ന ചന്ദ്രന്‍ കഴിഞ്ഞ മാസം വിരമിച്ചു.അടുത്ത ജൂണില്‍ ടാപ്പിംഗ് തൊഴിലാളികളായ എം എന്‍ സോരാജന്‍,പി എസ്‌ ചന്ദ്രമണി,പി.ഗണേഷ്‌ എന്നിവര്‍ പിരിയും.തൊട്ടടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ആറു ടാപ്പിംഗ് തൊഴിലാളികള്‍ ഒന്നിച്ചു വിരമിക്കും.ഏറ്റവും അവസാനത്തെ തൊഴിലാളിയും പിരിയാന്‍ 2027 വരെ വേണമെങ്കിലും നാല്‌ വര്‍ഷത്തിന് ശേഷം തോട്ടം മുന്നോട്ടു പോകില്ല.താത്കാലിക തൊഴിലാളികള്‍ നേരത്തെ വേറെ പണി നോക്കി . ആകെ…

Read More

ശബരിമലയെന്ന കറവ പശുവിന്‍റെ അകിടിലെ രക്തം കുടിച്ച് വിവാദ ങ്ങള്‍ സൃഷ്ടിക്കുന്നവര്‍

ശബരിമല …….. സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം എന്ന് ആലങ്കാരികമായി പറയാം .വനഭൂമിയില്‍ ഒത്ത നടുവില്‍ ഒരു ടൌണ്‍ ഷിപ്പ് .അവിടെ കുറെ കച്ചവടക്കാര്‍ .ഒരു വിഭാഗം ക്ഷേത്രത്തെ ഉന്നധിയില്‍ എത്തിക്കും എന്ന് ശപഥം ചെയ്ത ദേവസ്വം ബോര്‍ഡ്‌ ,ഒരു കൂട്ടര്‍ മന്ത്ര തന്ത്രാതികള്‍ പഠിച്ചവര്‍ ,ഇവയില്‍ ഒന്നും പെടാത്ത ചിലര്‍ മടിയില്‍ കനം നോക്കി പ്രസാദം ഉരുട്ടി നല്‍കുന്നവര്‍ ,മറ്റൊരു വിഭാഗം മാരാമത്ത് പണികള്‍ ചെയ്യുന്നു ,പിന്നെ പൊളിച്ചു കളഞ്ഞു പുതിയത് കെട്ടി പൊക്കുന്നവര്‍, ഭഗവാന്‍റെ മുന്നില്‍ നിന്ന് തൊഴുവാന്‍ ആളെ സംഘടിപ്പിച്ചു നല്‍കുന്ന സ്വാമി വര്‍ഗത്തില്‍ പെട്ട ഒരാള്‍ ,ഇതിന്‍റെ എല്ലാം ഇടയില്‍ പെട്ട് അയ്യപ്പ സ്വാമിയെ ഒരു നോക്ക് കാണുവാന്‍ കഠിനമായ മലകയറി എത്തുന്ന ഭക്തരുടെ വേദനകള്‍ ആരും കാണുന്നില്ല.ടൂറിസ്റ്റുകളെ പോലെ ശബരിമലയില്‍ വന്നു താമസിക്കുന്ന വേറെ ചിലര്‍ .അങ്ങനെ ഉള്ള കൊടിമരം കൂടി…

Read More