വനഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം: വനം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശം നല്കും -മന്ത്രി വി.എൻ.വാസവൻ

വനഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം: വനം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശം നല്കും -മന്ത്രി വി.എൻ.വാസവൻ വനം വകുപ്പിൻ്റെ നിരാക്ഷേപ പത്രം ആവശ്യപ്പെട്ട് ഭൂമി കൈമാറ്റം തടസ്സപ്പെടുത്തുന്നതിന് പരിഹാരം വേണം: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. konnivartha.com :വനഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം ചെയ്യുമ്പോൾ വനം വകുപ്പിൻ്റെ നിരാക്ഷേപ പത്രം ആവശ്യമാണ് എന്ന നിർദ്ദേശം എല്ലാ ഭാഗങ്ങളിലും നിലവിലില്ല എന്ന് രജിസ്ട്രേഷൻ -സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇതു സംബന്ധിച്ച് ഉന്നയിച്ച സബ്മിഷൻ്റെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.       മലയോര മേഖലയിൽ വനഭൂമിയുമായും, കൈവശഭൂമിയുമായും അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം ചെയ്യുന്നതിന് ചില സബ് രജിസ്ട്രാർമാർ വനംവകുപ്പിൻ്റെ നിരാക്ഷേപ പത്രം ആവശ്യപ്പെടുകയും, ഭൂമി കൈമാറ്റത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.ഇത്…

Read More