India China Agree to Resume Kailash Mansarovar Yatra and Direct Air Services 2025 വേനൽക്കാലത്ത് കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് അറിയിച്ചു. വിദേശകാര്യ സെക്രട്ടറി-വൈസ് ഫോറിൻ മിനിസ്റ്റർ മെക്കാനിസത്തിന് കീഴിൽ നടന്ന യോഗം, ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൻ്റെ അവസ്ഥ സമഗ്രമായി അവലോകനം ചെയ്യുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷിയും തമ്മിൽ ധാരണയനുസരിച്ച്, ബന്ധം സുസ്ഥിരമാക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും ചില ജനകേന്ദ്രീകൃത നടപടികൾ സ്വീകരിക്കാൻ സമ്മതിച്ചു. എംഇഎയുടെ അഭിപ്രായത്തിൽ, നിലവിലുള്ള കരാറുകൾ പ്രകാരം യാത്രയുടെ രീതികൾ ബന്ധപ്പെട്ട സംവിധാനം കൂടുതൽ ചർച്ച ചെയ്യും.ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തത്ത്വത്തിൽ സമ്മതിച്ചു.…
Read Moreടാഗ്: tourism
പെട്രോളിയം ,ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു
കേരളത്തിലെ തൃശൂരിൽ നിന്നുള്ള പാർലമെൻ്റ് അംഗം സുരേഷ് ഗോപി പെട്രോളിയം, പ്രകൃതി വാതക ,ടൂറിസംവകുപ്പ് സഹമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു. വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയിട്ടുള്ള സുരേഷ് ഗോപി, ശ്രീരാമേശ്വർ തെലിയ്ക്ക് പിന്നാലെയാണ് പെട്രോളിയം സഹ മന്ത്രി പദവി ഏറ്റെടുക്കുന്നത്. പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, ശ് സുരേഷ് ഗോപിയെ ഊഷ്മളമായി സ്വാഗതം ചെയ്തു. ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതിയും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാഗതം ചെയ്തു.ടൂറിസം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മന്ത്രി ആശയവിനിമയം നടത്തുകയും രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിനായുള്ള തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു കേരളത്തിലെ ആലപ്പുഴയിൽ 1958 ജൂൺ 26 ന് ജനിച്ച സുരേഷ് ഗോപി, വിനോദ വ്യവസായ മേഖലയ്ക്കൊപ്പം പൊതുസേവന രംഗത്തും മികച്ച രീതിയിൽ…
Read Moreകാന്തല്ലൂരിന് മികച്ച ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്
konnivartha.com: ലോകവിനോദസഞ്ചാര ദിനത്തിൽ പുരസ്‌കാരത്തിളക്കവുമായി കേരള ടൂറിസം. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനാണ് കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് പുരസ്‌കാരം ലഭിച്ചത്. ടൂറിസത്തിലൂടെ സാമൂഹിക,സാമ്പത്തിക, പരിസ്ഥിതി മേഖലകളിൽ നടത്തിയ സുസ്ഥിര, വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങൾ പരിഗണിച്ചാണിത്. ഉത്തരവാദിത്വ ടൂറിസം മിഷനും യു എൻ വിമനും സംയുക്തമായി നടപ്പാക്കുന്ന സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് കാന്തല്ലൂർ. എട്ടു മാസമായി നടന്ന പരിശോധനകൾക്ക് ഒടുവിലാണ് പ്രഖ്യാപനം. മത്സരത്തിൽ 767 ഗ്രാമങ്ങൾ പങ്കെടുത്തു. കേന്ദ്ര ടൂറിസം സെക്രട്ടറി വിദ്യാവതി പുരസ്‌കാരം സമ്മാനിച്ചു. കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ്, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ രൂപേഷ് കുമാർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവർ…
Read Moreതണ്ണിത്തോട് തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് ഭരണാനുമതി
konnivartha.com :കോന്നി മണ്ഡലത്തിൽ തണ്ണിത്തോട് പഞ്ചായത്തിൽ “തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പ്രകാരമാണ് തേനരുവി വാട്ടർഫാൾസ് പദ്ധതിക്കായി ഭരണാനുമതി നൽകിയത്. വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്. ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിക്കായി ഭരണാനുമതി ടൂറിസം…
Read Moreലോക വിനോദസഞ്ചാര ദിനാചരണം: ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കണം- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
konnivartha.com : ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും പൊതുബോധവും ഉണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെയും ക്ലീന്‍ അപ്പ് ഡ്രൈവിന്റെയും ഉദ്ഘാടനം പെരുന്തേനരുവി മൗണ്ടന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ഭൂമിയെ കൂടുതല്‍ സുന്ദരമാക്കാനും എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാനുമുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ശുചിത്വ ഉദ്യമത്തിലൂടെ അതിന് സാധിക്കണം. കോവിഡ് മഹാമാരിക്ക് ശേഷം അടച്ചിട്ടിരുന്നയിടത്ത് നിന്നും യാത്ര ചെയ്യാനുള്ള താല്‍പര്യത്തിലേക്കാണ് തിരിച്ചു വന്നിരിക്കുന്നത്. ഇത്തരമൊരവസരത്തില്‍ ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേക്ക് സംസ്ഥാനത്തെ ഒരുക്കണമെന്നും എംഎല്‍എ പറഞ്ഞു. പുതിയ അനുഭവങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹത്തില്‍ നിന്നാണ് ടൂറിസം എന്ന സംസ്‌കാരം രൂപം കൊണ്ടത്. ഇന്ന് സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്ന നിലയിലേക്ക് ടൂറിസം എത്തിയിരിക്കുന്നു. ഓരോ യാത്രയും സ്വയം തിരിച്ചറിയാനുള്ള അവസരമാണെന്നും എംഎല്‍എ പറഞ്ഞു. …
Read More