മറ്റു മേഖലകളിലെപ്പോലെ മാലിന്യസംസ്‌കരണ മേഖലയിലും സമ്പൂര്‍ണത കൈവരിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഒഡിഎഫ് (ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ) പ്ലസ് പദവി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് മാലിന്യ സംസ്‌കരണ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിച്ച് പഞ്ചായത്തുകള്‍ ഒഡിഎഫ് (ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ) പ്ലസ് പദവി പ്രഖ്യാപനം നടത്തുന്നത്. ഇതിന് ഗ്രാമപഞ്ചായത്തുകളെ സഹായിക്കുന്ന ഹരിത കര്‍മ സേനാംഗങ്ങളെ ഡെപ്യുട്ടി സ്പീക്കര്‍ പ്രശംസിച്ചു. പരിസര ശുചിത്വം ഒരു സംസ്‌കാരമാക്കി മാറ്റണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച ചെറുകോല്‍ ഗ്രാമ പഞ്ചായത്തിന്റെ ഒ ഡി എഫ് പ്ലസ് പ്രഖ്യാപനവും ഹരിതകര്‍മസേന അംഗങ്ങളെ…
Read More