പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 01/11/2023)

പ്രാദേശിക അവധി പരുമലപ്പളളി പെരുനാള്‍  നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം  ( നവംബര്‍  2) തിരുവല്ല താലൂക്കിനു പത്തനംതിട്ട ജില്ലാ കളക്ടര്‍ എ ഷിബു പ്രാദേശിക അവധി പ്രഖ്യാപിച്ച്  ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക്  അവധി ബാധകമല്ല. അപേക്ഷ ക്ഷണിച്ചു   പട്ടികവര്‍ഗവികസനവകുപ്പിനു കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ 20 നും 35 നും ഇടയില്‍ പ്രായമുളളതും പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷന്‍  നടത്തിയിട്ടുളളതുമായ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക്  വിവിധ പി എസ് സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് പരിശീലനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  കുറഞ്ഞത് എസ്എസ്എല്‍സി  യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നവംബര്‍ ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.…

Read More