പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി മാറ്റിവെച്ചു പരുമല പെരുനാള്‍ പ്രമാണിച്ച് തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധിയായതിനാല്‍ നവംബര്‍ ഒന്‍പതിന് നടക്കുന്ന ഡി 03 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ രണ്ടിന് പുളിക്കീഴ് ബ്ലോക്ക് ഓഫീസില്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പരിശീലന പരിപാടി നവംബര്‍ മൂന്നിലേക്ക് മാറ്റിയതായി പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു. ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി ആക്ഷന്‍ പ്ലാനിന് അംഗീകാരം ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി ആക്ഷന്‍ പ്ലാനിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. ജില്ലയിലെ തിരുവല്ല, അടൂര്‍, പത്തനംതിട്ട, പന്തളം എന്നീ നാല് മുനിസിപ്പാലിറ്റികള്‍ക്ക്…
Read More